Home

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം

ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂ ട്ട്‌മെന്റ് നടത്തുന്നത്. നോര്‍ക്ക റൂട്ട്‌സ് മുഖേന മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ ഇന്റ ര്‍വ്യൂവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ ശയും വിശദമായ മാര്‍ഗരേഖകളും ഈ ദിവസങ്ങളില്‍ കൈമാറും. ഇതുമായി ബ ന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ കെ.എന്‍ ജി പ്രതിനിധികള്‍ നോര്‍ക്ക അ ധികൃതര്‍ക്ക് കൈമാറി

കൊച്ചി : കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് (കെ.എന്‍.ജി) ആ രോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിയമന നടപടികള്‍ ആരംഭിച്ചു. ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റി ക്രൂട്ട്‌മെന്റ് നടത്തുന്നത്.കാക്ക നാട്ട് ആരംഭിച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെ യര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 വരെയാണ് നിയമന നടപടികള്‍.

നോര്‍ക്ക റൂട്ട്‌സ് മുഖേന മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശയും വിശദമായ മാര്‍ഗരേഖക ളും ഈ ദിവസങ്ങളില്‍ കൈമാറും. ഇ തുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ കെ.എന്‍ ജി പ്രതിനിധികള്‍ നോര്‍ക്ക അധികൃതര്‍ക്ക് കൈമാറി.കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോ ഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളി ല്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.

കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക്
സാധ്യത ഒരുങ്ങുന്നു : പി.ശ്രീരാമകൃഷ്ണന്‍
ആരോഗ്യ രംഗത്തെ കൂടാതെ എഞ്ചിനിയറിങ്ങ്, ഐ.ടി, ഡാറ്റാഅനലിസ്റ്റ് മേഖലകളിലുമുളള ഒഴിവു കള്‍ക്ക് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുമെന്ന് കുവൈറ്റ് സംഘം ഉറപ്പുനല്‍കിയതാ യി നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യത്തിലുളള ധാര ണാപത്രം നോര്‍ക്ക റൂട്ട്‌സ് കൈമാറുന്ന മുറയ്ക്ക് ഒപ്പുവെയ്ക്കും.നോര്‍ക്ക ചെയര്‍മാന്‍ കൂടിയായി മുഖ്യമ ന്ത്രി പിണറായി വിജയന്റെ ആശംസകളും കുവൈറ്റ് സംഘത്തെ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

നിയമപരവും സുരക്ഷിതവുമായി വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന നോര്‍ക്ക റൂട്ട്‌സി ന് പുതിയ ചുവടുവെയ്പ്പാണ് കെ.എന്‍.ജി റിക്രൂട്ട്‌മെന്റ് എന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. കുവൈറ്റിലേയ്ക്കുളള പുത്തന്‍ തൊഴില്‍വാതായനങ്ങള്‍ തുറക്കാന്‍ റിക്രൂട്ട്‌മെന്റ് നടപടിക സഹായകരമാകുമെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് പ്രതിനിധികളായ കേണല്‍ അല്‍ സയ്ദ് മെഷല്‍, കേണല്‍ ഹമ്മാദി തരേഖ്, മേജര്‍ അല്‍ സെലമാന്‍ ദാരി, ലെഫ്. കേണല്‍ അല്‍ മുത്താരി നാ സര്‍ എന്നിവരാണ് റിക്രൂ ട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്, ഫിസി യോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തു ക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.