Gulf

കുവൈറ്റിൽ മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ്‌ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു

കുവൈറ്റിൽ  മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ്‌ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

കുവൈത്തിൽ മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ്‌ സംബന്ധിച്ച്‌ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. മത്സ്യ മാർക്കറ്റിൽ ഉയർന്ന വിലയിൽ ലേലം നടക്കുന്നുവെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണു നടപടി.

ലേലത്തിൽ നിയമ വിരുദ്ധ രീതികൾ നടക്കുന്നതായി സംശയിക്കുന്നുവെന്നാണു പരാതികൾ ഉയർന്നിരിക്കുന്നത്‌. ലേല സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച്, ഏകീകൃത വിലയ്ക്ക് മത്സ്യം വിൽക്കാൻ വ്യാപാരികൾക്കിടയിൽ എന്തെങ്കിലും ധാരണയുണ്ടോ എന്ന് കണ്ടെത്തുവാനാണു ഏജൻസി ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്‌.

വിലക്കയറ്റത്തിന് മറ്റ് കാരണങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും നിയമ ലംഘന പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ അവ കൂടി അന്വേഷിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിയോഗിച്ച ജുഡീഷ്യൽ പോലീസ് സേനയുടെ പദവിയുള്ളവരാണു അന്വേഷണ ഏജൻസിയിലെ അംഗങ്ങൾ.

2017 മുതൽ മത്സ്യ ലേല വിപണിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ തീരുമാനങ്ങളും നിയന്ത്രണങ്ങളും, മത്സ്യ ബന്ധനം വിൽപ്പന, മത്സ്യ ലേലം മുതലായവയുമായി ബന്ധപ്പെട്ട മറ്റു കൂടുതൽ വിവരങ്ങളും നൽകാൻ കാർഷിക മത്സ്യ വിഭവശേഷി പബ്ലിക് അതോറിറ്റിയോടും കുവൈറ്റ്  മുനിസിപ്പാലിറ്റിയോടും ഏജൻസി ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.