Gulf

കുവൈറ്റിലെ  കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈറ്റിലെ  കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം

 

കുവൈറ്റ് : രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്ന് ആരോ​ഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വാക്സിനേഷൻ കൂടുതൽ വേ​ഗത്തിലാക്കി മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി . കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം 21വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ രോ​ഗമുക്തി നിരക്ക് 100 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

രണ്ടാം ഡോസ് സ്വീകരിച്ച 27,652 പേർ ഉൾപ്പെടെ 152,000 പൗരന്മാർക്കും താമസക്കാർക്കും വാക്‌സിനുകൾ നൽകാൻ സാധിച്ചു. മറ്റ് 110,050 പേർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കണം . വീട്ടിലായാലും അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലങ്ങളിലായാലും കൈകൾ കഴുകുന്നത് അടക്കമുള്ള മുൻകരുതലുകൾ പാലിക്കുന്നത് തുടരണം. രണ്ടാം ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും ഉറപ്പായും സ്വീകരിക്കണമെന്നും മന്ത്രാലയം   അറിയിച്ചു .

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.