സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി, 2017 നു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പ്രവാസികളുടെ എണ്ണം 13,000
കുവൈത്ത് : സിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട പ്രവാസികളുടെ എണ്ണം 13,000 എന്ന് റിപ്പോര്‍ട്ടുകള്‍.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പ്രവാസികളെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്നും ഒഴിവാക്കിയത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലുമായി പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് 66,000 ആയി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
നിലവില്‍ 79,000 പേരാണ് കുവൈത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലുമായി പ്രവര്‍ത്തിക്കുന്നത്.
ഇവരില്‍ ഏറിയ വിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളിലാണ് ജോലി ചെയ്യുന്നത്.
സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള 11-2017 ലെ ഉത്തരവ് പ്രകാരം ഈ വര്‍ഷം നവംബറോടെ സ്വദേശി -വിദേശി അനുപാതം മുന്‍ നിശ്ചയിച്ചതു പ്രകാരം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിന്‍ പ്രകാരം വരും മാസങ്ങളിലും പ്രവാസികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.
അതേസമയം, പ്രത്യേക വൈദഗ്ദ്ധ്യമുള്ള മേഖലകളില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് പ്രവാസികളെ റിക്രൂട്ട് ചെയ്യുമെന്ന നയം തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.