കുവൈത്ത് സിറ്റി • കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ ഹനീഷ് ഹരിദാസ് (26) കപ്പലിലെ ജീവനക്കാരനാണ്. കപ്പലിന്റെ മുബൈയിൽ ഓഫീസിൽ നിന്ന് ഹനീഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കപ്പൽ അപകടത്തിൽപ്പെട്ട വിവരം ധരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഹനീഷിനെ കൂടാതെ മറ്റൊരു മലയാളിയും കപ്പലിൽ ഉണ്ടായിരുന്നതായി സൂചന.
ഞായറാഴ്ചയാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ ഉടമസ്ഥതയിലുള്ള അറബക്തർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാൻ-കുവൈറ്റ് നാവിക സേനകൾ നടത്തിയ തിരച്ചിലിൽ ആദ്യ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കപ്പൽ മറിഞ്ഞതിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരുന്നു.അതേസമയം കപ്പലിലെ ജീവനക്കാരിൽ എത്ര പേരുണ്ടെന്നും ഇന്ത്യക്കാരെത്രയെന്നുമുള്ള വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇറാന്റെ തുറമുഖ, മാരിടൈം നാവിഗേഷൻ അതോറിറ്റി മേധാവി നാസർ പസാന്ദേയാണ് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തിൽ മരിച്ച കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.