Breaking News

കുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍; ലംഘനങ്ങൾക്ക് കനത്ത പിഴ

കുവൈത്ത്‌ സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക  2000 വരെ ഉയര്‍ത്തിയിട്ടുണ്ട്.
∙ നവജാതശിശുക്കളുടെ റജിസ്‌ട്രേഷന്‍
നവജാതശിശുക്കളെ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാല്‍, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാര്‍ വച്ച് പിഴ നല്‍കണം. തുടര്‍ന്നുള്ള മാസങ്ങളില്‍ 4 ദിനാറാണ് പിഴ തുക. പരമാവധി പിഴ 2,000 ദിനാറാണ്.
∙ തൊഴില്‍ വീസ
തൊഴില്‍ വീസ ലംഘനങ്ങള്‍ക്കും ആദ്യമാസം ദിനംപ്രതി 2 ദിനാര്‍ വച്ചും പിന്നീട് 4 ദിനാറുമാണ് നല്‍കേണ്ടത്. പരമാവധി തുക 1200 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
∙ സന്ദര്‍ശക വീസകള്‍
കുടുംബ, കമ്പിനി തുടങ്ങിയ സന്ദര്‍ശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 10 ദിനാറാണ് പിഴ. ഇത് പരമാവധി 2,000 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
∙ ഗാര്‍ഹിക തൊഴിലാളികള്‍
താല്‍ക്കാലിക റെസിഡന്‍സിയ്‌ക്കോ, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന ഉത്തരവ്പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങള്‍ക്ക് പ്രതിദിനം 2 ദിനാര്‍ വരെ പിഴ ഈടാക്കും. ഇവിടെ പരമാവധി പിഴ-600 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.
∙ റെസിഡന്‍സി റദ്ദാക്കലുകള്‍
ആര്‍ട്ടിക്കിള്‍ 17, 18, 20 വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ റെസിഡന്‍സി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാര്‍; അതിനുശേഷം 4 ദിനാര്‍ വച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പിഴ 1,200 ദിനാര്‍. പിഴ തുക ഉയർത്തുന്നത് വഴി റെസിഡന്‍സി ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും, ലംഘനങ്ങള്‍ പരിഹരിക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.