കുവൈത്ത്‌സിറ്റി : ബയോമെട്രിക് വിരലടയാളത്തിന് 470,978 വിദേശികള്‍ കൂടി റജിസ്ട്രര്‍ ചെയ്യാനുണ്ടന്ന് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പേഴ്‌സനല്‍ ഐഡന്റിഫിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുതൈരി വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് വിദേശികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം.
87 ശതമാനം വിദേശികള്‍ ഇതുവരെ നടപടിക്രമങ്ങള്‍ പൂർത്തികരിച്ചിട്ടുണ്ട്. പൂര്‍ത്തികരിക്കാനുള്ള 470,978 വിദേശികളില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. സഹേല്‍ ആപ്പ് , മെറ്റ പ്ലാറ്റ്ഫോം മൂഖേന അപ്പോയ്ന്റ്മെന്റ് എടുത്ത് വേണം ബയോമെട്രിക് കേന്ദ്രങ്ങളില്‍ എത്താൻ.
കുവൈത്ത് പൗരന്മാരില്‍ 98 ശതമാനവും ബയോമെട്രിക് വിരലടയാളത്തിന് വിധേയമായിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ അറിയിച്ചു. രണ്ട് ശതമാനം കുവൈത്ത് സ്വദേശികള്‍ അതായത് 20,085 പേര്‍ ഇതുവരെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതില്‍ തന്നെ 9,803 പേര്‍ വിദേശത്താണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കുവൈത്ത് സര്‍വകലാശാലയുമായി സഹകരിച്ച് സാദ് അല്‍ അബ്ദുല്ല അക്കാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സസ് സംഘടിപ്പിച്ച “Legal Dimensions of Biometric Fingerprints in Light of International Human Rights Agreements and Local Legislation,” ‘ എന്ന സിമ്പോസിയത്തിലാണ് ബ്രിഗേഡിയര്‍ അല്‍ മുതൈരി പ്രസ്തുത സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.