Breaking News

കുവൈത്ത് : പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും

കുവൈത്തിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഏവരും പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി

 

 

കുവൈത്ത് സിറ്റി : പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പ്രവാസികളായവരെ കണ്ടെത്തി നാടുകടത്തുമെന്ന് കുവൈത്ത് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം പ്രവാസികളായ ചിലര്‍ ഫഹാഹീലില്‍ നടത്തിയ പ്രതിഷേധവും മുദ്രാവാക്യം വിളിയും കുവൈത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരെ നാടുകടത്തും.

ഇന്ത്യയിലെ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചക നിന്ദ നടത്തിയ ബിജെപി വക്താവിന്റെ നിലപാടുകള്‍ക്കെതിരെയാണ് പ്രവാസികളായ ചിലര്‍ പ്രതിഷേധ പ്രകടനവും മുദ്രാവാക്യം വിളികളും നടത്തിയത്.

ഇവര്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോ,സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കും. വീണ്ടും കുവൈത്തിലേക്ക് ഇവര്‍ കടക്കുന്നതിന് നിരോധനവും ഉണ്ടാകും.

രു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യം വിളികളും അനുവദനീയമല്ലെന്നും ഇത് കുവൈത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.