കുവൈത്ത് സിറ്റി : ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ–വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ ഓര്‍മദിനങ്ങളാണ്.ആഘോഷത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ തുടക്കമാകുന്നത്. തുടര്‍ന്ന് എല്ലാ ഗവര്‍ണറ്റേുകളടെ ആസ്ഥാനത്തു ഗവര്‍ണര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ നാളുകളുടെ വരവ് അറിയിക്കും. ഫെബ്രുവരി പൊതുവേ ആഘോഷങ്ങളുടെ നാളുകളാണ് കുവൈത്തില്‍. ‘ഹലാ ഫെബ്രുവരി’ എന്ന പേരിലാണ് രാജ്യവ്യാപകമായി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. ഇക്കുറി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്.രാജ്യത്ത് ആദ്യമായി നടത്തുന്ന ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 31 വരെ നടക്കും. സെലിബ്രേഷന്‍ ഓഫ് നാഷനല്‍ ഹോളിഡേഴ്‌സ് ആന്‍ഡ് ഒക്കേഷനല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് 70 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാളുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ പത്ത് ദിനാറിന് പര്‍ച്ചേസ് ചെയ്താല്‍ ഒരു കൂപ്പണ്‍ ലഭിക്കും. ഇവയാണ് നറുക്കെടുക്കുന്നത്. 120 ആഡംബര കാറുകള്‍ ഉള്‍പ്പെടെ മൊത്തം 8 മില്യൽ ഡോളറിലധികം സമ്മാനതുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. 120 കാറുകള്‍ക്ക് 10 നറുക്കെടുപ്പാണുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.