Breaking News

കുവൈത്ത് : ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ബുധനാഴ്ച

വിര്‍ച്വല്‍ കോണ്‍ഫറന്‍സിനു പകരം ഇക്കുറി എംബസി ഓഡിറ്റോറിയത്തിലാകും ഓപണ്‍ ഹൗസ് നടക്കുക.

കുവൈത്ത് സിറ്റി :  പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് 17 ബുധനാഴ്ച ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് ഓപണ്‍ ഹൗസ് നടത്തും.

രാവിലെ പത്തു മണി മുതല്‍ ഇതിനുള്ള രജിസ്‌ട്രേഷന്‍ എംബസിയില്‍ ആരംഭിക്കും.

പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് ഓപണ്‍ ഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണമായും എടുത്തവര്‍ക്ക് മാത്രമായിരിക്കും എംബസിയിലേക്ക് പ്രവേശനം.

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപണ്‍ ഹൗസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി വരികയായിരുന്നു. ഇക്കുറി ഈ സംവിധാനം ഉണ്ടാവില്ലെന്ന് എംബസി അറിയിച്ചിരുന്നു.

പൊതു വിഷയങ്ങള്‍ അല്ലാതെ പ്രത്യേക വിഷയങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവയോട് കൂടി amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ മുന്‍കൂറായി ഇ മെയില്‍ അയയ്ക്കണമെന്നും എംബസി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.