Breaking News

കുവൈത്ത് അന്താരാഷ്ട്ര ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കം

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ കു​വൈ​ത്ത് ഇ​ന്റ​ർ നാ​ഷ​ന​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. കു​വൈ​ത്ത് ക്ല​ബ് ഫോ​ർ മൈ​ൻ​ഡ് ഗെ​യിം​സ് വേ​ദി​യാ​കു​ന്ന ഫെ​സ്റ്റി​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300 ല​ധി​കം പു​രു​ഷ-​വ​നി​ത ക്ലാ​സി​ഫൈ​ഡ് ക​ളി​ക്കാ​ർ പ​​​ങ്കെ​ടു​ക്കും. ഒ​മ്പ​ത് ദി​വ​സ​ത്തെ ചെ​സ് ഇ​വ​ന്റി​ൽ ഓ​പ​ൺ മാ​സ്റ്റ​ർ, ഓ​പ​ൺ ച​ല​ഞ്ചേ​ഴ്സ്, ലേ​ഡീ​സ് വി​ഭാ​ഗം, ഓ​പ​ൺ റാ​പ്പി​ഡ് എ​ന്നി​ങ്ങ​നെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ക്ല​ബ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു.
പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്ത അ​ൽ ക​ന്ദ​രി ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ക​ളി​ക്കാ​രു​ടെ സാ​ന്നി​ധ്യം കാ​ര​ണം ടൂ​ർ​ണ​മെ​ന്റ് ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ന്റെ വേ​ദി​യാ​കു​മെ​ന്നും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബ​ഷ​യ​ർ അ​ൽ സെ​യ്ദ് പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച ക​ളി​ക്കാ​ർ പ​​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്ത് ഇ​ന്റ​ർ നാ​ഷ​ന​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഇ​വ​ന്റു​ക​ളി​ൽ ഒ​ന്നാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.i

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.