കുവൈത്ത് സിറ്റി: കുവൈത്തും ലബനാനും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ദൃഢത നൽകി ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിന്റെ കുവൈത്ത് സന്ദർശനം.
ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ലബനാൻ പ്രസിഡന്റും പ്രതിനിധി സംഘവും അ മീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലി ദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി.
കുവൈത്തും ലബനാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ലബനാൻ പ്രസിഡന്റ് ജോസഫ് ഔനും നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും തമ്മിൽ സാധ്യമായ എല്ലാ മേഖലകളിലും ബന്ധങ്ങൾ തുടരാനും അവ വികസിപ്പിക്കുന്ന തിനുള്ള മാർഗങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അ ബ്ദുല്ല അൽ മുബാറക് അസ്സബാഹ് പറഞ്ഞു. ലബനാനിലെ സമീപകാല സംഭവവികാസങ്ങളും വിലയിരുത്തി. പരസ്പര ആശങ്കയുള്ള മറ്റു പ്രധാന വിഷ യങ്ങൾ, അറബ് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നിവയും ചർച്ച ചെയ്തു.
ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിനും സംഘത്തിനും ആദരസൂചകമായി അമീർ ബയാൻ പാലസിൽ ഉ ച്ചഭക്ഷണ വിരുന്നും സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രി യൂസഫ് രാജ്ജി, ലബനാനിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും കുവൈത്തിലെത്തിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.