Breaking News

കുവൈത്തിൽ സ്വർണം, വാച്ചുകൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാൻ നീക്കം.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നടപടിയുമായി സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം, സ്വർണം, വാച്ചുകൾ എന്നിവയുടെ വാങ്ങലിന് ബാങ്ക് കാർഡ് അല്ലെങ്കിൽ ഇലക്ട്രോണിക് ഇടപാടുകൾ മാത്രമേ അനുവദിക്കൂ. പണമിടപാടുകൾക്ക് കുറഞ്ഞ പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്എടിഎഫ്) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
പണമിടപാട് നിരോധനത്തിന് വിധേയമായ മറ്റ് മേഖലകൾ:
റിയൽ എസ്റ്റേറ്റ് വില്പന
താല്‍ക്കാലിക വ്യാപാര മേളകള്‍
കാര്‍ ബ്രോക്കറേജ് (Auctions), പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ വില്പന Wholesale and Retail) ആഭ്യന്തര തൊഴില്‍ ഓഫിസുകള്‍ ഫാര്‍മസികളില്‍ നിന്ന്  പത്ത് ദിനാറിന് മുകളിലുള്ള പര്‍ച്ചേഴ്‌സ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.