Breaking News

കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ മുൻപിൽ ഇന്ത്യക്കാർ.

കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ.  സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍   സ്വദേശികള്‍ അടക്കം 21,87,460 ജീവനക്കാരാണുള്ളത്.  79.4 ശതമാനവും പ്രവാസികളാണ്. ഇന്ത്യക്കാരാണ് ഇതിൽ കൂടുതലും. പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളിലുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യക്കാര്‍ 2023-ല്‍ 5,26,808 ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 5,60,787 ആയി ഉയര്‍ന്നിട്ടുണ്ട്.
രണ്ടാം സ്ഥാനത്ത് 4,78,008 ഈജിപ്തുകാരാണ്. മൂന്നാമതാണ് കുവൈത്തികൾ–4,51,404 പേർ. 2023-നെ അപേക്ഷിച്ച് സ്വദേശികളില്‍ 2576 പേരുടെ വര്‍ധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രവാസികളിൽ ഏറ്റവുമധികവും ഇന്ത്യക്കാരാണ്–പത്ത് ലക്ഷത്തിലധികം. ഗാര്‍ഹിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരിലും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.