കുവൈത്ത് സിറ്റി : ചെറിയ ഇടവേളക്ക് ശേഷം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കുവൈത്തിൽ വീണ്ടും കെട്ടിട പരിശോധനകൾ ആരംഭിച്ചു. ജനറൽ ഫയർഫോഴ്‌സ് സേനാ മേധാവി മേജർ ജനറൽ തലാല്‍ അല്‍ റൗമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇന്നലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തിയത്.ലംഘനങ്ങൾ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പ്ലോട്ടുകൾ, സ്റ്റോറുകൾ, കടകൾ എന്നിവ പരിശോധിക്കാനായി 45 അഗ്നിശമന സേനാംഗങ്ങളെ മേഖലയിൽ വിന്യസിച്ചു.
കാലഹരണപ്പെട്ട ലൈസൻസുകൾ, ലൈസൻസില്ലാത്ത കെട്ടിടങ്ങൾ, സംഭരണങ്ങളിലെ അപാകത തുടങ്ങിയ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായ പരിശോധനകൾ തുടരുമെന്ന് ജനറൽ ഫയർഫോഴ്‌സ് മേധാവി മേജർ ജനറൽ തലാല്‍ അല്‍ റൗമി അറിയിച്ചു. കെട്ടിടം വാടകയ്ക്ക് എടുക്കുന്നവർ ‘ഫയർ പെർമിറ്റ്’ ഉള്ള കെട്ടിടം ആണോ എന്ന് നോക്കണമെന്നും, അഗ്നിശമന സേനയുടെ മാനദണ്ഡങ്ങൾ ഉടമസ്ഥർ പാലിക്കണമെന്നും മേധാവി നിർദ്ദേശിച്ചു. സമൂഹ സുരക്ഷയ്ക്കായി ജനറൽ ഫയർഫോഴ്‌സുമായി സഹകരിക്കാൻ മേധാവി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.