കുവൈത്ത് സിറ്റി : കുവൈത്തിൽ കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സൗദ് അൽ സബാഹ് ആണ് മന്ത്രിസഭാ പ്രമേയം നമ്പർ 1/2025 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ഉടമ/ഡയറക്ടർ, അംഗീകൃത ഉദ്യോഗസ്ഥർ എന്നിവർ പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കില്ല. നിലവിൽ എത് കാരണത്താലാണോ പാം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് അത് നിയമപരമായി പരിഹരിക്കണം
കാലഹരണപ്പെട്ട ഒന്നോ അതിലധികമോ ലൈസൻസുകൾ കമ്പനി ഫയലിൽ റജിസ്റ്റർ ചെയ്യുക. കമ്പനിയുടെ മേൽവിലാസം, തൊഴിലാളികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് പ്രധാനമായും, ഫയലുകൾ മരവിപ്പിക്കുന്നതെന്ന് പാമിന്റെ വക്താവ് മുഹമ്മദ് അൽമുസൈനി വെളിപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.