കുവൈത്ത് സിറ്റി: രാജ്യത്ത് ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് സജീവമാകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. വെള്ളിയാഴ്ച മുതൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥവകുപ്പ് വ്യക്തമാക്കി. പകലിലെ ഉയർന്ന താപനില രാത്രിയും തുടരും. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ദൃശ്യപരത കുറക്കും. രാജ്യം നിലവിൽ തീവ്രതകുറഞ്ഞ ഉപരിതല ന്യൂനമർദ സ്വാധീനത്തിലാണെന്നും ഇത് ക്രമേണ നീണ്ടുനിൽക്കുന്ന ഉയർന്ന മർദ സംവിധാനത്തിലേക്ക് വഴിമാറുമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു. ഈ മാറ്റം ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡം സൃഷ്ടിക്കും. ഇത് മിതമായതോ വേഗതയുള്ളതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന് കാരണമാകും. കാറ്റ് ചിലപ്പോൾ തീവ്രമായേക്കാം. ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് സജീവമാകും.
ഇത് തുറന്ന പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ ഉയർന്ന നിലയിലെത്തും. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതായി തുടരും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശും. ഇത് പൊടിപടലങ്ങൾക്ക് കാരണമാവും. ഉയർന്ന താപനില 37 ഡിഗ്രിസെൽഷ്യസ് മുതൽ മുതൽ 39 ഡിഗ്രിസെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാത്രിയും ചൂടും കാറ്റും തുടരും. ശനിയാഴ്ച കാലാവസ്ഥ ചൂടും പൊടിപടലവും നിറഞ്ഞതായിരിക്കും.
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. പരമാവധി താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകും. കടൽ തിരമാലകൾ നാലു മുതൽ ആറു അടി വരെ ഉയരും. ശനിയാഴ്ച രാത്രിയും കാലാവസ്ഥ ചൂടുള്ളതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. കുറഞ്ഞ താപനില 24 നും 26 നും ഇടയിലായിരിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.