കുവൈത്ത്‌സിറ്റി : കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത് . ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടുകൂടി താമസസ്ഥലമായ മെഹ്ബൂലയിൽ വച്ചായിരുന്നു സംഭവം.
ഫ്ലാറ്റിൽ നിന്ന് സമീപത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായ് ഇലക്ട്രിക് സ്‌കൂട്ടറില്‍ കയറുന്നതിനിടയിൽ ഒരു വെടി ശബ്ധവും ഒപ്പം തന്റെ ശരീരത്തില്‍ എന്തോ പതിച്ചതായും ഫാസിലിന് അനുഭവപ്പെട്ടു. തുടര്‍ന്ന്, ഇടത് വശത്ത് നെഞ്ചിനും തോളിനുമിടയിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടൻ തന്നെ കൂടെ താമസിക്കുന്ന കൊല്ലം സ്വദേശിയായ വിനീഷിനെ വിളിച്ച് കാര്യം അറിയിച്ചു.വിനീഷെത്തി ഫാസിലിനെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിതന്നെ ശരീരത്തില്‍ തുളച്ചുകയറിയ പെല്ലറ്റ് നീക്കം ചെയ്തു. സംഭവത്തിൽ പൊലീസ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ആശുപത്രി വിടും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.