കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ താമസ, കുടിയേറ്റ കരടു നിയമഭേദഗതിക്കു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. മനുഷ്യക്കടത്ത്, വീസ കച്ചവടം, സ്പോൺസറിൽനിന്ന് ഒളിച്ചോടുക, വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് വൻ പിഴയും നാടുകടത്തലുമാണ് കരടു നിയമത്തിലുള്ളത്.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദേശികളെ നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പുതുക്കി. വീസ തരപ്പെടുത്താമെന്ന പേരിൽ അനധികൃതമായി പണം വാങ്ങുന്നത് കടുത്ത നിയമലംഘനമാണ്. നിശ്ചിത കാലാവധിയുള്ള വീസയിലെത്തുന്നവർ മടങ്ങിയോ ഇല്ലയോ എന്ന കാര്യം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്. വീസ കാലാവധി കഴിഞ്ഞവർക്കു ജോലിയും അഭയവും നൽകുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കും.
തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും തസ്തികയ്ക്കു വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതും വിലക്കി. അടിയന്തര സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതിയെടുക്കാം. സർക്കാർ ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതേസമയം, ശമ്പള കുടിശിക വരുത്തുന്നതു കുറ്റകരമാണെന്നും കരട് നിയമം പറയുന്നു. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.