Breaking News

കുവൈത്തിൽ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ‘ഫാമിലി ഹൗസ്’ പദ്ധതി.

കുവൈത്ത്‌സിറ്റി : സെന്‍ട്രല്‍ ജയിലുകളിലെ തടവുകാർക്കു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ‘ഫാമിലി ഹൗസ്’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (Correctional Institutions and Enforcement of Sentences) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ ഫഹദ് അല്‍-ഒബൈദ്. സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളില്‍ തന്നെ പ്രത്യേക സ്ഥലത്താവും ഫാമിലി ഹൗസ് നടപ്പക്കുക. നാഷണല്‍ ബ്യൂറോ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ബില്‍ഡിംഗ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.
ശിക്ഷിക്കപ്പെട്ട് ദീര്‍ഘകാലം തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഒത്ത് ചേരാന്‍ സമയം അനുവദിക്കുന്നതാണ് പ്രസ്തുത പദ്ധതി. ജയില്‍ സമുച്ചയത്തിനുള്ളില്‍ ടെലിഫോണ്‍ അടക്കമുള്ളവയുടെ ദുരുപയോഗം തടയാനായി വിവിധ-സര്‍ക്കാര്‍ എജന്‍സികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളും,ചട്ടങ്ങളും പാലിച്ച് എത്രയും വേഗം അവ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍-വനിത ജയിലുകളില്‍ പുതിയ അധ്യായന വര്‍ഷാരംഭത്തോടെ അനുബന്ധിച്ച് നടത്തിയ സന്ദര്‍ശന വേളയിലാണ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ പ്രഖ്യാപനം. തടവുകാര്‍ക്ക്, അറിവും നൈപുണ്യവും നേടിയെടുക്കാനുതകുന്ന വിദ്യാഭ്യാസ അന്തരീക്ഷം ജയിലുണ്ടന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മറിയം അല്‍ എന്‍സി അറിയിച്ചു. സ്ത്രീകളായ 40 പേര്‍ ഈ വര്‍ഷം വിദ്യാഭ്യാസ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവര്‍ക്ക് വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൊതു വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന തരത്തിലുള്ളതാണന്നും ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.