കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു. ഈ നിയമത്തിൽ നിയമലംഘനങ്ങൾക്ക് കടുത്ത പിഴയും ശിക്ഷയും നിശ്ചയിച്ചിട്ടുണ്ട്. കരട് രേഖ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന് സമർപ്പിച്ചിരിക്കുകയാണ്.
∙ പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
വാഹനം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്: 150 ദിനാർ പിഴ.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്: 70 ദിനാർ പിഴ.
ഈ വർഷം ആദ്യം മുതൽ ജൂണ്‍ അവസാനം വരെ 76,452 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിക്കപ്പെട്ടു. ശബ്ദനിയന്ത്രണം ലംഘിച്ചതിന് 4228 കേസുകൾ റജിസ്റ്റർ ചെയ്തു. കാർ ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചതിന് 1095 വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചതായും മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ വ്യക്തമാക്കി.
ഈ പുതിയ നിയമത്തിലൂടെ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കുവൈത്തിലെ റോഡുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് മാറ്റുന്നതിനും ഈ നടപടി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.