കുവൈത്ത്‌സിറ്റി : 70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട് പോയതായിട്ടാണ് കണക്ക്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ വരെയായിരുന്നു രാജ്യത്ത് താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് അനുവദിച്ചത്.
ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ നിയമ ലംഘിച്ചതായിട്ടാണ് കണക്ക്. അതിനാല്‍, പൊതുമാപ്പിന് ശേഷം ശക്തമായ പരിശേധനയാണ് രാജ്യത്ത് ഉടനീളം നടന്ന് വരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുകയാണ്.
ഈ വര്‍ഷം ഇതുവരെ തൊഴില്‍ – വീസ നിയമങ്ങള്‍ ലംഘിച്ച 21,190 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ കമ്പനികളുടെ മറവില്‍ വീസ കച്ചവടക്കാര്‍ക്കെതിെരയും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 59 കേസുകള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ടന്ന് മന്ത്രാലയം വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.