കുവൈത്ത്‌സിറ്റി : അനുവാദമില്ലാതെ പാര്‍ട്ടി നടത്താനുള്ള നീക്കം ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപ്പെടലില്‍ തടഞ്ഞു. ബുധനാഴ്ച വൈകിട്ട് സാല്‍മിയിലെ ഗെയിംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സെന്ററില്‍ ലൈസന്‍സില്ലാതെ പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘമെത്തിയാണ് ഇത് തടഞ്ഞത്.
പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ ട്രാഫിക്കിങ് ഡിപ്പാര്‍ട്ട്‌മെന്റിന്-ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാര്‍ട്ടി ആരംഭിക്കുന്നതിന് മുൻപ് സ്ഥലം നിരീക്ഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അന്വേഷണത്തില്‍, ഡി. ജെ ഉപകരണങ്ങള്‍, അലങ്കാരങ്ങള്‍, ഉച്ചഭാഷിണി എന്നിവ ഉപയോഗിച്ച് വേദി പൂര്‍ണ്ണമായും സജ്ജീകരിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് എത്തിയ മന്ത്രി പങ്കെടുക്കുന്നവരെ ഒഴിപ്പിക്കാനും ബന്ധപ്പെട്ട എല്ലാ സംഘാടകരെയും ജീവനക്കാരെയും തടങ്കലില്‍ വയ്ക്കാനും ഉത്തരവിട്ടു.
സദാചാര നിയമം ലംഘിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പൊതു സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്താന്‍ മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുമെന്നും, സംശയാസ്പദമായ ഏതെങ്കിലും ഒത്തുചേരലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.