Home

കുഴിവെട്ട് പരാമര്‍ശം നടത്തിയിട്ടില്ല ; പ്രിയാ വര്‍ഗീസിന്റെ ഫേസ്ബുക്ക് പ്രതികരണത്തില്‍ അതൃപ്തി : ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതി യ്ക്കെതിരായി പരാമര്‍ശങ്ങള്‍ നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പി ച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി : പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതിയ്ക്കെതിരായി പരാമര്‍ശങ്ങള്‍ നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കോടതിയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വ്യക്തിപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേള്‍ക്കു ന്ന വേളയില്‍ പല പരാമര്‍ശങ്ങളും കോടതി നടത്താറുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങളി ല്ല. പ്രിയാ വര്‍ഗീസിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ കുഴിവെട്ടുകയെന്ന പ്രയോഗം നടത്തിയിട്ടി ല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ല. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങ ളോട് ബഹുമാനം മാത്രമാണുള്ളതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി പരാമര്‍ശ ങ്ങള്‍ക്കെതിരെ പ്രിയാ വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് കോട തിയുടെ പരാമര്‍ശം. എന്‍എസ്എസിന് വേണ്ടി കുഴിവെട്ടാന്‍ മാത്രമല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമാണെന്നായിരുന്നു പ്രിയയുടെ പോസ്റ്റ്. എന്നാല്‍ കുറിപ്പ് വൈറലായതിന് പിന്നാലെ പ്രിയ ഇത് ഫേ  സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു.

പ്രിയയുടെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കോടതിയില്‍ സംഭവിച്ച ത് അവിടെ അവസാനിക്കണമെന്ന് പറഞ്ഞു. എന്‍എസ്എസിന്റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിട്ടു ണ്ടാകും. അത് അദ്ധ്യാപന പരിചയമാണോ എന്നാണ് കോടതി നോക്കിയത്. കോടതിയില്‍ പല കാര്യങ്ങ ളും വാദത്തിനിടയില്‍ പറയും. അത് പൊതുജനത്തിന് മനസിലാകണമെന്നില്ലെന്നും ഹൈക്കോടതി ചൂ ണ്ടിക്കാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.