Breaking News

കുഴല്‍പ്പണ കേസ് പാര്‍ട്ടി പ്രതിച്ഛായ തകര്‍ത്തു, ഫണ്ടില്‍ തിരിമറി നടന്നു ; സുരേന്ദ്രനെതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

തെരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ടില്‍ തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ ഫണ്ട് ലഭിച്ചില്ല. സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.

കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, കൊടകര കുഴ ല്‍പ്പണ കേസ് എന്നീ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബി ജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിയെന്ന് കൃഷ്ണദാസ് പക്ഷം തുറന്നടിച്ചു. കൊടകര കുഴല്‍പ്പണ കേസ് പാര്‍ട്ടി പ്രതിച്ഛായ തകര്‍ത്തു. തെരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ടില്‍ തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തി ക്കാന്‍ ഫണ്ട് ലഭിച്ചില്ല. സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മു രളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിര്‍ത്തിയെന്ന ഗുരു തര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. സംഘടനാ സെക്രട്ടറിയും, സംസ്ഥാന അധ്യക്ഷനും, കേന്ദ്ര മന്ത്രിയും മറ്റും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളാണ് നടന്നത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡല ത്തില്‍ മത്സരിക്കേണ്ടിയിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.