ലോക്കല്‍ കമ്മിറ്റി അംഗമായ സംഘം പ്രസിഡന്റ് അബ്ദുറഹമാന്‍, ലോക്കല്‍ കമ്മിറ്റി അംഗവും സം ഘം ജീവനക്കാരനുമായ മണികണ്ഠന്‍, സംഘ ഓണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നി വരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശിപാര്‍ശ.
പാലക്കാട്: കുലുക്കല്ലൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘ ത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് സിപിഎം നേ താക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. ലോക്കല്‍ കമ്മിറ്റി അംഗമായ സംഘം പ്രസിഡന്റ് അബ്ദുറ ഹമാന്‍, ലോക്കല്‍ കമ്മിറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠന്‍, സംഘം ഓണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശിപാര്‍ശ.
ലോക്കല്‍ സെക്രട്ടറി എംഎം വിനോദ് കുമാറിനെയും സംഘം വൈസ് പ്രസിഡന്റ് എംകെ ശ്രീകു മാറിനെയും സസ്‌പെന്‍ഡ് ചെയ്യും. ലോക്കല്‍ കമ്മിറ്റി അംഗവും സംഘം വൈസ് പ്രസിഡന്റുമായ എം കെ ശ്രീകുമാറിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശയുണ്ട്. സംഘം ഭരണസമിതി പിരിച്ചു വിടാനും കുലുക്കല്ലൂര്‍ സിപിഎം ഏരിയ കമ്മറ്റി ശിപാര്‍ശ ചെയ്തു. ഇതെല്ലാം ഒരുമിച്ച് പരിഗണിച്ച് ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും.
സഹകരണ സംഘത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 45 ലക്ഷം രൂപയിലധികം സംഘത്തിന് നഷ്ടം ഉണ്ടായതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. പിന്നാലെ സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ് തു.
സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ സിപിഎം നിയോഗി ച്ചിരുന്നു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷ ണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാ ര്‍ശ. ജീവനക്കാരന്‍ മണികണ്ഠന്‍ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയില്‍ കൃത്രിമം കാട്ടി പണം തട്ടിയെടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ പണം ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കാ യി ഉപയോഗിക്കുകയായിരുന്നു.
സംഘത്തില്‍ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിശദാംശങ്ങളുമില്ല. ഇവരുടെ ഒപ്പു പോലും സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടില്ലെ ന്നും കണ്ടെത്തി. വ്യക്തിഗത ജാമ്യത്തില്‍ മാത്രം ബിസിനസ് വായ്പകള്‍ക്ക് നല്‍കിയത് ഗുരുതര വീഴ്ചയാണ്. വായ്പക്കാരില്‍ നിന്നും റിസ്‌ക്ക് ഫണ്ട് ഈടാക്കുകയോ അംഗത്വം എടുക്കുകയോ ചെയ്തിട്ടില്ല.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.