ദോഹ : പ്രവാസികൾക്ക് ജീവിക്കാൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുൻനിര സ്ഥാനം ഖത്തറിന്. ആഗോള തലത്തിൽ എട്ടാമതും. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും ഖത്തറിന് ആണ്–16.0 ആണ് സ്കോർ. അടുത്തിടെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങൾ പരിശോധിച്ചത്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവയിൽ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം ഖത്തർ ആണ്.; 13–ാം സ്ഥാനത്ത് ബഹ്റൈൻ, 15–ാം സ്ഥാനത്ത് കുവൈത്ത്, 24–ാമത് ഒമാന്, 30–ാമത് യുഎഇ, 54–ാമത് സൗദി എന്നിങ്ങനെയാണ് ജിസിസി റാങ്കിങ്ങ്.
രാജ്യത്തിന്റെ കർശന നിയമങ്ങളും വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ കാർക്കശ്യവുമാണ് കുറ്റകൃത്യങ്ങൾ,മോഷണം എന്നിവ കുറയാൻ ഖത്തറിന് സഹായകമാകുന്നത്. രാഷ്ട്രീയ സ്ഥിരതയും രാജ്യത്തിന്റെ സുരക്ഷിതത്വം ഉയരുന്നതിന്റെ ഘടകങ്ങളിലൊന്നാണ്.രാഷ്ട്രീയ അസ്വാരസ്യങ്ങൾ ഇല്ലാത്ത രാജ്യമെന്നതു മാത്രമല്ല സാമ്പത്തിക വികസനം, മികച്ച നയതന്ത്ര നയം എന്നിവയിലൂടെയും പ്രവാസികൾക്ക് ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഖത്തർ പ്രദാനം ചെയ്യുന്നത്. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ അപകടസാധ്യതകളില്ലാത്ത രാജ്യമാണെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാണ് രാജ്യത്തിന്റെ പ്രവർത്തനം. ഇവയെല്ലാമാണ് പ്രവാസികൾക്ക് സുരക്ഷിത രാജ്യമാണ് ഖത്തറെന്ന വിലയിരുത്തൽ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.