ദുബായ് : രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികളെ തീരുമാനിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് മുന്നറിയിപ്പു നൽകി.ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യ ഇൻഷുറൻസ് പാക്കേജുകൾ ലഭിച്ചാൽ രേഖകൾ സൂക്ഷ്മമായി പരിശോധിക്കണം. ഇടപാടുകാർ ആവശ്യപ്പെട്ടത് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങൾ ഇൻഷുറൻസ് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.
കുറഞ്ഞ നിരക്കിൽ പാക്കേജ് ലഭ്യമാക്കാമെന്ന് അവകാശപ്പെട്ട് ചില സേവനകേന്ദ്രങ്ങൾ ജനങ്ങളെ ആകർഷിക്കുന്നുണ്ട്. എന്നാൽ, അവയിൽ പലതും സേവനങ്ങൾ കൃത്യമായി നൽകാത്തവയാണെന്നും പണം മുടക്കിയാലും പ്രയോജനപ്പെടാൻ സാധ്യതയില്ലാത്ത ഇൻഷുറൻസുകളാണെന്നും എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് അറിയിച്ചു. 1,000 ദിർഹം മുതലുള്ള ഇൻഷുറൻസ് പാക്കേജുകളുടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.
ചിലർ റമസാൻ ഓഫർ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകർ, കുടുംബങ്ങൾ, ഗോൾഡൻ വീസക്കാർ എന്നിങ്ങനെ എല്ലാ വിഭാഗം വീസ അപേക്ഷകർക്കുമായി ആകർഷകമായ ഓഫറും നൽകുന്നുണ്ട്. എന്നാൽ, ഇൻഷുറൻസ് കമ്പനികൾ, ഏജൻസികൾ എന്നിവ വഴിയല്ലാതെ അത്തരം സേവനകേന്ദ്രങ്ങൾ വഴി ഇൻഷുറൻസ് എടുത്താൽ പലപ്പോഴും നിയമസാധുതയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
വിപണിയിലെ നിരക്കുമായി താരതമ്യം ചെയ്താണ് ഇൻഷുറൻസ് തുക സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. അംഗീകൃത കമ്പനികൾ വഴി, ന്യായമായ നിരക്കിൽ പാക്കേജുകൾ ലഭിക്കും. അത്തരം കമ്പനികൾക്കു വെബ്സൈറ്റ്, ഓഫിസ്, ടെലിഫോൺ നമ്പർ, ആസ്ഥാനം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.യുഎഇയിൽ 54 അംഗീകൃത ഇൻഷുറൻസ് കമ്പനികളുണ്ട്. അതിൽ 24 കമ്പനികൾ പൈതൃക ദേശീയ സ്ഥാപനങ്ങളാണ്. 10 മൾട്ടിനാഷനൽ കമ്പനികളുമുണ്ട്. വിദേശ കമ്പനികളുടേതായി 25 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വിദേശ കമ്പനി നേരിട്ടും സേവനം ലഭ്യമാക്കുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.