ദുബായ് : രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ് . യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ ബാഗേജ് കൊണ്ടുപോകാമെന്നും എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരിൽ കുറഞ്ഞ നിരക്കിൽ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകാർക്ക് 3 കിലോ സൗജന്യ ഹാൻഡ് ബാഗേജ് കയ്യിൽ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് ബാഗേജ് കൂട്ടാനും അവസരമുണ്ട്. രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ പണം നൽകി 20 കിലോ വരെ അധിക ചെക്ക്–ഇൻ ബാഗേജും എടുക്കാം.
ബിസിനസ് ക്ലാസിനു സമാനമായ എക്സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവർക്ക് 40 കിലോ വരെ ചെക്ക്–ഇൻ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളിൽ റിക്ലൈനർ സീറ്റ്, കാലുവയ്ക്കാൻ കൂടുതലിടം, ചെക്ക്–ഇൻ ബാഗേജിൽ മുൻഗണന, ഭക്ഷണം എന്നിവയും ലഭിക്കും. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോ സൗജന്യ ബാഗേജ് സൗകര്യവും അധികമായി ലഭിക്കും. കുഞ്ഞിനും മുതിർന്നയാൾക്കും കൂടി ഹാൻഡ് ബാഗേജ് ഉൾപ്പെടെ 47 കിലോ വരെ കൊണ്ടുപോകാം.
സംഗീത ഉപകരണങ്ങൾ സൗജന്യമായി കയ്യിൽ കരുതാം. വലുപ്പം 56–36–23 സെന്റിമീറ്ററിൽ അധികമാകരുതെന്നു മാത്രം. വലിയ സംഗീത ഉപകരണങ്ങൾ കൊണ്ടുപോകാൻ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. എന്നാൽ, ഉപകരണത്തിന്റെ ഭാരം പരമാവധി 75 കിലോ ആയിരിക്കണം. പണം നൽകി പ്രത്യേകമായി ചെക്ക് ഇൻ ചെയ്തും ഉപകരണം കൊണ്ടുപോകാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.