Breaking News

കുരുക്ക് മുറുക്കി കോടതി ; കളളപ്പണക്കേസില്‍ ബിനീഷ് പ്രതിയായി തുടരും

ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതിക ള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പ്രതിയാ ണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങ ളോടെയാണ് ഹര്‍ജി കോടതി തള്ളിയത്.

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളി. മുപ്പത്തിനാലാം അഡീഷ ണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളിയത്.

ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിനെ തിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളോടെയാണ് ഹര്‍ജി കോടതി തള്ളിയത്.ബിനീഷ് കോടിയേ രി, ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നല്‍കിയത് ലഹരികച്ചവടത്തിന് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു.

അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അനൂപും ബി നീഷും കൊക്കൈന്‍ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതി ന്റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കുന്നത്. അനുപ് എംഡിഎംഎ ഗുളി കളുമായി പിടിയിലാകുന്നത് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള കമ്മനഹള്ളിയിലെ റോ യല്‍ സ്യൂട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്.ഒന്നാം പ്രതിയുടെ ലഹരി വ്യാപാരം സംബന്ധിച്ച് ബിനീഷിന് നേര ത്തെ അറിവുണ്ടായിരുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇവയെല്ലാമെന്ന് കോടതി നിരീക്ഷിച്ചു.

2020ല്‍ ആണ് ബിനീഷ് കോടിയേരി ബെംഗളുരുവില്‍ അറസ്റ്റിലായത്. ലഹരി ഇടപാട് കേസില്‍ അറസ്റ്റി ലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാ നത്തിലാണ് അറസ്റ്റ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.