Breaking News

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍ ; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കും

ന്യൂയോര്‍ക്കിലെ പൊതുപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ പ്രശസ്ത സാഹിത്യകാ രന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. അക്രമത്തില്‍ കരളിന് സാരമാ യി പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പൊതുപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ പ്രശസ്ത സാഹിത്യ കാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. അക്രമത്തില്‍ കരളിന് സാരമായി പരു ക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കൈ ഞരമ്പുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.ന്യൂ യോര്‍ക്കില്‍ ഒരു പരിപാടിക്കിടെയാണ് അക്രമി വേദിയിലേക്ക് ചാടിക്കയറി റുഷ്ദിയെ കുത്തിയത്.

റുഷ്ദിയുടെ കഴുത്തിനാണ് കുത്തേറ്റത്. അക്രമി കഴുത്തില്‍ രണ്ടു തവണ കുത്തിയെന്നാണ് ദൃ ക്സാക്ഷി പറയുന്നത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി മിന്നല്‍വേഗത്തില്‍ സ്റ്റേജിലേക്കു പാ ഞ്ഞുകയറുകയായിരുന്നു. സ്റ്റേജില്‍ കുത്തേറ്റു വീ ണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സില്‍ നിന്നു ള്ളവര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാര്‍ ആണ് കൃത്യം നടത്തിയത്. ഇയാള്‍ പ്ര വേ ശന പാസ്സുമായിട്ടാണ് പരിപാടിക്കെത്തിയത്.ഇന്നലെ ന്യൂയോര്‍ക്കില്‍ ഒ രു അഭിമുഖ പരിപാടിക്കാ യി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. ഉടന്‍ അദ്ദേഹത്തെ ഹെ ലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. പൊലീസാണ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത ത്. ആക്ര മണം ഭയാനകമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി അമേരിക്കയിലാണ് താ മസിക്കുന്നത്. 1947 ജൂണ്‍ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമി ക വിദ്യാഭ്യാസത്തിന് ശേ ഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടര്‍പഠനം. 1968 ല്‍ പാക്കിസ്ഥാനിലേക്ക് കുടി യേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയ ന്‍സ് ഫിക്ഷന്‍ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗ ത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ല്‍ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ലോകപ്രശസ്തനുമായി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.