Breaking News

കുതിപ്പുമായി ദുബായ് വിമാനത്താവളം ; 10 വർഷം, 70 കോടി യാത്രക്കാർ

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ ദുബായിലെത്തിയത്. 2024ൽ മാത്രം 9.2 കോടി യാത്രക്കാരെ ദുബായ് രാജ്യാന്തര വിമാനത്താവളം സ്വാഗതം ചെയ്തു. കോവിഡിന് മുൻപ് 2018ൽ 8.91 കോടി യാത്രക്കാരായിരുന്നു.
കഴിഞ്ഞ വർഷം മാത്രം, 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് 106 വിമാനങ്ങൾ ഉപയോഗിച്ച് 4.4 ലക്ഷം വിമാന സർവീസ് നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ വികസന നേട്ടങ്ങൾ പങ്കുവച്ചത്.
2010ൽ ചരക്കുനീക്കവും 2013ൽ യാത്രാ വിമാന സർവീസും ആരംഭിച്ച അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നതോടെ ദുബായ് വ്യോമയാന മേഖല കൂടുതൽ വികസിക്കും. പുതിയ ടെർമിനലിന് 5 സമാന്തര റൺവേകളും 70 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളുമുണ്ടാകും.12,800 കോടി ദിർഹം ചെലവിൽ നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമായിരിക്കും അൽമക്തൂം വിമാനത്താവളത്തിന്. ഇതോടുകൂടി ദുബായിലെ മുഴുവൻ വിമാന സർവീസുകളും അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കു മാറ്റാനാണ് പദ്ധതി. പണി പൂർത്തിയായാൽ വർഷത്തിൽ 26 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാകും അൽമക്തൂം എയർപോർട്ടിനെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്‌സ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.