മുഖ്യമന്ത്രി തല കുനിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും ജാള്യത മറക്കാന്‍ മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം : കുണ്ടറ പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ശ്രമിച്ചെന്ന ആ രോപണത്തില്‍ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി തല കുനിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും ജാള്യത മറക്കാന്‍ മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിച്ചെ ന്നും സതീശന്‍ പറഞ്ഞു. സ്ത്രീയുടെ കൈയ്യില്‍ കയറി പിടിച്ചത് നല്ല രീതിയില്‍ തീര്‍ക്കുന്നത് എങ്ങ നെയാണെന്നും ഇങ്ങനെയാണെങ്കില്‍ പീഡനക്കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത് വിളിക്കണമെ ന്നും പരിഹസിച്ചു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ കൊണ്ടു വന്ന അടിയന്തര പ്രമേ യാ നുമതിക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ വൈകിയെന്ന ആരോപണം പൊലീസ് മേധാവി അന്വേഷിക്കും. പാര്‍ട്ടികാര്യമെന്ന നിലയിലാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ അതിനപ്പുറം മറ്റൊരു തലത്തില്‍ വിഷയം എത്തിക്കാനുള്ള ശ്രമമാണ് ഇവിടെയുണ്ടായ ത്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല അദ്ദേഹം ഒരു തെറ്റും ചെയ്തില്ല – മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് മറുപടിയുമായി വിഡി സതീശന്‍ രംഗത്ത് എത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.