Home

കുട്ടികള്‍ ബെല്ലടിച്ചു ; മുന്നോട്ടെടുത്ത ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു. മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി(44)ലാണ് മരിച്ചത്.കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത്

തൊടുപുഴ: സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു. മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി(44)ലാണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടു ത്ത സമയത്താണ് അപകടം ഉണ്ടായത്. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ് ജിജോ ജോര്‍ജ്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം.

ഏഴാനി കൂട്ടംഭാഗത്ത് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടിക ള്‍ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനി ടെ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഉടനെ ചീനിക്കുഴി സെന്റ് മേരിസ് പള്ളി വികാരിയുടെ വാഹനത്തില്‍ മുതലക്കോട ത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ റാണി ജിജോ. മക്കള്‍: എലിസ ബത്ത്,എയ്ഞ്ചല്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.