Gulf

കുട്ടികളുടെ വായനോത്സവം : ഷാര്‍ജയില്‍ എത്തുന്നത് ഇരുപത്തിയഞ്ച് എഴുത്തുകാര്‍

കുട്ടികളുമായി സംവദിക്കാന്‍ ലോകമെമ്പാടും നിന്നുള്ള ഇരുപത്തിയഞ്ച് എഴുത്തുകാര്‍

ഷാര്‍ജ  : കുട്ടികളിലെ വായന ശീലം വളര്‍ത്തുന്നതിന് സംഘടിപ്പിച്ചിട്ടുള്ള വായനോത്സവം മെയ് പതിനൊന്നു മുതല്‍ 22 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും.

ഇന്ത്യയില്‍ നിന്നും വിഭ ബത്ര, പൂര്‍വ ഗ്രോവര്‍, പ്രിയ കുര്യന്‍, അനിത വചരജനി എന്നിവരാണ് എത്തുന്നത്. സര്‍ഗാത്മകത സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായാണ് വായനോത്സവം നടക്കുന്നത്.

ഷാര്‍ജ ബുക് അഥോറിറ്റിയാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും വീഡിയോ ഗെിയിമുകളുടെയും ലോകത്തു നിന്നും കുട്ടികളെ വായനയുടേയും സര്‍ഗാത്മകതയുടെയും വഴിത്താരകളിലേക്ക് കൈപിടിച്ച് നടത്തിക്കുക എന്ന ലക്ഷ്യവുമായണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ അനിമേറ്റഡ് സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകന്‍ കെയില്‍ ബല്‍ദയാണ് വായനോത്സവത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖന്‍.

ജുമാന്‍ജി ഡെസ്പികബിള്‍ മീ, മിനിയോണ്‍സ് തുടങ്ങിയ അനിമേഷന്‍ സിനിമകളുടെ സംവിധായകനാണ് കെയില്‍.

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള 139 പ്രസാധകരുടെ പുസ്തകങ്ങളാകും പ്രദര്‍ശിപ്പിക്കുക. പുതിയതും പഴയതുമായ പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഇക്കുറി അണിനിരത്തുക.

കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.