സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കുന്നു. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നാണ് സൈബര്‍ പൊലീസ്
തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പതിനാല് പേര്‍ പിടിയിലായി. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായവരില്‍ ഏറെയും. ഇവരുടെ കൈവശമുള്ള ലാപ്ടോ പ്പില്‍ നിന്ന് കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണ സംഘം ക ണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസിനൊപ്പം ചേര്‍ ന്നാണ് പരിശോധന നടത്തിയത്.
സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡിന്റെ ഭാഗമായി പിടിക്കപ്പെട്ട 32 പേര്‍ക്കെതിരെ കോ ടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 33 മൊബൈല്‍ ഫോണുക ളും, ഒരു ലാപ്ടോപും അനുബന്ധ ഉപക രണങ്ങളും സംഘം കണ്ടെടുത്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് നടന്നു വരുന്ന റെയ്ഡില്‍ ആകെ 525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 428 ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഐടി രംഗ ത്തെ പ്രൊഫഷണലുകള്‍ ഉള്‍പ്പടെയാണ് പിടിയിലായവരില്‍ ഉള്ളത്. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ പിടിയലാകുമെന്നാണ് പൊലീസ് നല്‍ കുന്ന സൂചന. സംസ്ഥാന ത്ത് നിരവധി പേര്‍ നിലവില്‍ സൈബര്‍ ഡോമിന്റേയും ഇന്റര്‍പോളിന്റേയും നി രീക്ഷണത്തിലാണ്. ഇവരുടെ സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ ഉള്‍പ്പടെ നിരീക്ഷിച്ച വരികയാണ്.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെ ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന ദൃശ്യങ്ങ ള്‍ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക എന്നിങ്ങനെ ചെയ്യുന്നവരെയാണ് പിടികൂടുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.