ശിശുക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെ ങ്കില്‍ ദത്ത് നല്‍കാവുന്നതാണ്. ഈ കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ലെന്ന് വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം: അനുപമയുടെതെന്ന് സംശയിക്കുന്ന കുഞ്ഞിനെ ദത്ത് നല്‍കിയ ശിശുക്ഷേമ സമി തിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വീണ ജോര്‍ജ്.അനധികൃതമായി ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ശിശു ക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്. ഈ കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ലെന്ന് വീണാ ജോര്‍ജ് നിയമ സഭയില്‍ പറഞ്ഞു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതിപക്ഷം നല്‍ കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിയമവിരുദ്ധമായാണ് അനുപമയുടെ കുഞ്ഞിനെ എടുത്ത് മാറ്റിയതെന്നും ശിശുക്ഷേമ സമിതിക്ക് ഗുരു തര വീഴ്ച പറ്റിയെന്നും കെകെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കുഞ്ഞിനെ അ മ്മയില്‍ നിന്ന് എടുത്തുമാറ്റി. ആറ് മാസം കഴിഞ്ഞിട്ടും കേസ് എടുത്തില്ല. കുറ്റവാളി എന്ന് ആരോ പിക്ക പ്പെടുന്ന വ്യക്തി ഇഷ്ടം പോ ലെ വിഹരിക്കുന്നു. അവരുടെ രാഷ്ട്രീയ സംവിധാനത്തില്‍ ഭരണസംവിധാനം നട്ടെല്ല് വളഞ്ഞുനില്‍ക്കുന്നു.ആറ് മാസം കഴിഞ്ഞിട്ടും കേസില്‍ എഫ്ഐആര്‍ പോലും ഇട്ടിട്ടില്ല. എന്നിട്ട് സര്‍ക്കാര്‍ ഇപ്പോള്‍ അമ്മയ്ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് പറയുന്നത്. ഇവിടെ സാധാരാണക്കാരന് എങ്ങ നെ നീതി ലഭിക്കുമെന്നും കെകെ രമ ചോദിച്ചു.
അതേസമയം ഒക്ടോബര്‍ 23ന് രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അത് കൃത്യമായി ശി ശുക്ഷേമസമതി രേഖപ്പെടുത്തിയിട്ടുണ്ട്.എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ദത്ത് നല്‍കിയത്. ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്. ഒക്ടോബര്‍ 23ന് ലഭിച്ച ഒരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അത് അനുപമയുടെ കുഞ്ഞ് അല്ലെന്ന് തെളിഞ്ഞു.
മറ്റൊരുകുഞ്ഞിനെയാണ് നടപടികമ്രങ്ങള്‍ പാലിച്ച് ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. ഈ കുഞ്ഞ് ഇപ്പോഴും അനുപമയുടെതാണോയെന്ന് അറിയില്ല. അമ്മ തന്നെ കൊണ്ടുവന്നില്ലെങ്കില്‍ ഉപേ ക്ഷിച്ചതായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാശിശുക്ഷേമ സമിതി സംഭവത്തില്‍ അന്വേഷ ണം നടത്തുന്നുണ്ട്. കേസ് നടപ ടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണെന്നും അതുുകൊണ്ട് തന്നെ ഈ വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.