News

കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക്  വനിതാ കമ്മിഷന്റെ ആദരം.

മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിഷന്റെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ഡോക്ടര്‍ക്ക് കൈമാറി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ഡോക്ടറുടെ സന്നദ്ധത അറിഞ്ഞ ഉടന്‍തന്നെ വനിതാ കമ്മിഷന്‍ അധ്യക്ഷ ഡോക്ടറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
രക്തബന്ധപോലുമില്ലാതിരുന്നിട്ടും കോവിഡിന് ഇരയായ രക്ഷിതാക്കളുടെ കുഞ്ഞിനെ നോക്കാന്‍ തയാറായ ഡോക്ടറിനെ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. നമുക്കാര്‍ക്കും സാധ്യമാകുന്ന കാര്യമല്ല ഇത്. സ്വന്തം മക്കളെയും കുടംബത്തിന്റെയും ഉത്തരവാദിത്തം ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് ആരുടെയോ കുട്ടിക്ക് വേണ്ടി രംഗത്തുവന്ന ഡോക്ടറെ മനുഷ്യത്വത്തിന്റെയും മഹാമനസ്‌കതയുടെയും ആള്‍രൂപം എന്ന് വിശേഷിപ്പിക്കാം. ക്രിമിനല്‍ സ്വഭാവമുള്ള മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്ന കാലഘട്ടത്തില്‍, ലോകമെമ്പാടും അപചയം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളെ സംരക്ഷിക്കുന്ന ആശ്വാസത്തിന്റെ പച്ചത്തുരുത്തുകള്‍ ഉള്ളതില്‍ ഡോ. മേരി അനിതയുംപെടും. നിപ്പയുടെ കാലഘട്ടത്തില്‍ സിസ്റ്റര്‍ ലിനിയിലും നമ്മള്‍ അത് കണ്ടതാണ്.
നൻമയുള്ള മനുഷ്യര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ എവിടെയും ഉണ്ട്. പ്രളയക്കെടുതികള്‍ നേരിട്ടപ്പോഴും ഇത് നാം കണ്ടതാണ്.  സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നവിധം വിവേകമതികള്‍ ഉപയോഗിക്കും എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുണ്ട്. ആ വിവേകമാണ് ഡോ. മേരി അനിതയില്‍ ദര്‍ശിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.
ആപത്തില്‍ സഹായിക്കുന്നവരെ ആപല്‍ബാന്ധവനെന്ന് പറയുന്നത് പുല്ലിംഗ പ്രയോഗമാണെങ്കിലും സ്ത്രീകള്‍ക്കും അത് ബാധകമാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്, അവരില്‍ വിധവകള്‍ ഏറെയാണ്. സ്ത്രീയുടെ അതിജീവനപ്പോരാട്ടത്തിന്റെ വിജയഗാഥകളാണ് കാണുന്നത്. അതിജീവനശക്തി സ്ത്രീകള്‍ക്കാണ്, അതിനുള്ള കരുത്ത് അവരുടെ ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിക്കുന്നു എന്നതാണ് കാരണം. – എം.സി.ജോസഫൈന്‍ പറഞ്ഞു.
ജൂണ്‍ എട്ട് മുതല്‍ കുട്ടിയെ സംരക്ഷിക്കാന്‍ ബൈസ്റ്റാന്‍ഡേഴ്‌സിനെ അന്വേഷിച്ചെങ്കിലും ആരെയും കിട്ടിയില്ല. ദുരന്ത നിവാരണ അഥോറിറ്റിയില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗമായതിനാലും കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നതിനാലും ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. അനിത പറഞ്ഞു. രക്ഷിതാക്കള്‍ പോസിറ്റീവ് ആണെങ്കില്‍ക്കൂടി കുഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ അതിനെ ഉടനെ തന്നെ അവരില്‍ നിന്നും മാറ്റണമെന്ന ചിന്തയാണ് ഇതിനു പ്രേരിപ്പിച്ചത്.
അമ്മയാവാന്‍ പ്രസവിക്കണ്ട, ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ മതി. കേവലം ആറ് മാസം പോലുമില്ലാത്ത കുഞ്ഞിനെ ഡയപ്പര്‍ മാത്രം ഇട്ട്, പിപിഇ കിറ്റിട്ടിരുന്ന ഞാന്‍ കൈയില്‍ സ്വീകരിക്കുമ്പോള്‍ ഞാനും കുഞ്ഞിന്റെ അമ്മയും ഒരുപോലെ കരഞ്ഞിരുന്നു. വികാരപരമായ ആ രംഗം ഓര്‍ത്ത് ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറുടെ ഭര്‍ത്താവ് അഡ്വ. സാബു തൊഴുപ്പാടന്‍, മക്കളായ മനാസേ, നിമ്രോദ്, മൗഷ്മി എന്നിവരും സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ഡോ.മേരി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊച്ചിയില്‍ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്്‌മെന്റ് എന്ന പ്രസ്ഥാനം നടത്തുകയുമാണ്.
കമ്മിഷന്‍ അംഗം അഡ്വ ഷിജി ശിവജി, മായാദേവി, അഡ്വ. കെ.ഡി.വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹര്യാനയിലെ ഒരാശുപത്രിയില്‍ നഴ്‌സായ മാതാപിതാക്കളില്‍ അച്ഛന്് ഹര്യാനയിലും അമ്മയ്ക്ക് കൊച്ചിയിലും വച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിന്റെ ദൈന്യാവസ്ഥയോര്‍ത്ത് തന്റെ മൂന്ന് മക്കളെപ്പോലും മാറ്റിനിര്‍ത്തി അവരുടെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ ഒരു ഒഴിഞ്ഞ ഫഌറ്റില്‍ കുഞ്ഞിനെ പരിചരിച്ച് കഴിഞ്ഞുകൂടുകയായിരുന്നു ഡോ. അനിത. അവരുടെ മക്കള്‍ തന്നെയാണ് ഡോക്ടറിനും കുഞ്ഞിനും വേണ്ട ഭക്ഷണം വാതിലിനു പുറത്ത് എത്തിച്ചുകൊണ്ടിരിന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ കോവിഡ് ഭേദമായി തിരിച്ചെത്തിയപ്പോള്‍ മനസ്സില്ലാമനസ്സോടെ പോറ്റമ്മയുടെ ഉത്തരവാദിത്തത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഡോക്ടറുടെ വികാരം മാധ്യമശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ജൂലൈ 15നായിരുന്നു കുഞ്ഞിനെ കൈമാറിയത്. ജൂണ്‍ 14ന് ശിശുക്ഷേമ സമിതി ഡോക്ടറെ സമീപിച്ചിരുന്നു. അതിനകം സംഭവം ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ കുഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഏഴ് ദിവസം കഴിഞ്ഞിരുന്നതിനാല്‍ കോവിഡ് പോസിറ്റീവിനുള്ള സാധ്യത വളരെക്കൂടുതലായിരുന്നിട്ടും എന്തുംവരട്ടെയെന്ന മനോഭാവത്തില്‍ രണ്ടാമതൊന്നാലോചിക്കാതെ ആ കടമ നിറവേറ്റുകയായിരുന്നു.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.