Breaking News

കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍; ബാദുഷ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു,നീതുവിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്തു

നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം

കോട്ടയം:മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവ ത്തില്‍ നീതു ലക്ഷ്യമിട്ടത് കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാനെന്ന് പൊലീസ്. സംഭവത്തില്‍ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനാ യിരുന്നു നീക്കം എന്ന് പൊലീസ് പറയുന്നു.

ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇവര്‍ തമ്മില്‍ അടുപ്പം ഉണ്ടായി രുന്നത്. നീതു നേരത്തെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഇവര്‍ പല തവ ണ ഗൈനക്കോളജി വിഭാഗത്തിലെ ത്തിയെന്നും പൊലീസ് പറയുന്നു. നീതുവിനെ ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ പൊലീസ് ഹാജരാക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ ത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യില്‍ നിന്ന് നീതു കുഞ്ഞിനെ വാങ്ങിയത്.

തട്ടിയെടുത്ത് കുഞ്ഞ് ഇയാളുടേത് എന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നും ഉദ്ദേശം. ഇയാള്‍ വാങ്ങിയ 30 ലക്ഷം രൂപയും സ്വര്‍ണ്ണവും തിരികെ വാങ്ങിച്ച് എടുക്കാനാണ് ഇ ത്തരം ഒരു കൃത്യം ചെയ്തത്. ആശുപത്രി ക്ക് സമീപമുള്ള ഹോട്ടലില്‍ തങ്ങി ആസൂത്രണം നടത്തിയാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. നീതുവി നെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സിന്റെ വേ ഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരം കഴി ഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

ബാദുഷ യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു

പിടിയിലായ ഇബ്രാഹിം ബാദുഷയും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ബാദുഷ നീതുവില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ഇരുവരും ഓരേ സ്ഥാപന ത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. പണവും സ്വര്‍ണ  വും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.

നീതുവിന്റെ ഒപ്പം കണ്ടെത്തിയ ആണ്‍കുട്ടി ഇവരുടെ സ്വന്തം കുട്ടിയാണെന്നും പൊലീസ് പറ ഞ്ഞു. തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളാ യി എറണാകുളത്താണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് സുധീഷ് വിദേശത്ത് ജോലി ചെയ്യു കയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.