Breaking News

‘കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അവരുടെ അവകാശമാണ്,ഒരു തെറ്റിനേയും സിപിഎം പിന്തുണക്കില്ല,അനുപമക്ക് നീതി ലഭിക്കണം’: എ വിജയരാഘവന്‍

പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം. കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അവരുടെ അവകാശമാണെന്നും അനുപമക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍

ന്യൂഡല്‍ഹിയില്‍:പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ നില പാട് വ്യക്തമാക്കി സിപിഎം. കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അ വരുടെ അവകാശമാണെന്നും അ നുപമക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ഡല്‍ ഹിയില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രശ്നം ഉയര്‍ന്നു വരുമ്പോള്‍ അവിടുത്തെ ജില്ലാ കമ്മിറ്റിയാണ് അന്വേ ഷിക്കു ക. ഇവിടേയും അത് സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ട വിഷയം അല്ല ഇതെന്നും വിജയരാഘ വന്‍ കൂട്ടിചേര്‍ത്തു.

‘കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അവരുടെ അവകാശമാണ്. അവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. പാര്‍ ട്ടി തലത്തിലല്ല, മറിച്ച് നിയമപരമായി മാത്രമേ ഈ പ്രശ്നം പരി ഹരിക്കാന്‍ കഴിയുകയുള്ളൂ. ഇതിനുള്ള ശ്രമ ങ്ങള്‍ നടത്തും. അധികൃതരുടെ അനുകൂലമായ ഇടപെടല്‍ അക്കാര്യത്തില്‍ ഉണ്ടാവും. തെറ്റായ ഒരു നില പാടിനേയും നടപടിയേയും സിപിഎം പിന്‍താങ്ങില്ല.’- വിജയരാഘവന്‍ പറഞ്ഞു.

അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയെന്ന് അനുപമ മാധ്യമങ്ങളോട് വിശദീകരിച്ചു. താനും ഒരമ്മയാണ്. കാര്യങ്ങള്‍ തനിക്ക് മനസിലാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാ രംഭിക്കുമെന്നാണ് അനുപമ പറഞ്ഞത്. വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതി നിടെയാണ് കുഞ്ഞിനുവേണ്ടി അനുപമ സമരത്തിലേക്ക് നീങ്ങിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.