ദമ്മാം: സൗദി കിഴക്കൻ മേഖലയിൽ സ്മാർട്ട് എമർജൻസി, ട്രാഫിക് നിരീക്ഷണ കാമറകൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് നിരീക്ഷണ കാമറകൾ മേഖലയിലാകെ ഡിജിറ്റൽ നിരീക്ഷണ വലയം തീർത്തിരിക്കുകയാണ്. ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ഉദ്ഘാടനം ചെയ്തു. എ.ഐ സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള സ്മാർട്ട് നിരീക്ഷണ കാമറകളിലൂടെ കിഴക്കൻ മേഖലയിലെ പൊതുസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നഗരസഭ മേയർ എൻജി. ഫഹദ് അൽ ജുബൈർ പറഞ്ഞു.
ദ്രുതഗതിയിലുള്ള അടിയന്തര പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ നഗര അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ നിരീക്ഷണ സംവിധാനം സഹായിക്കും. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം പ്രദാനം ചെയ്യുന്ന സ്മാർട്ട് സിറ്റികളും വിപുല നഗരാന്തരീക്ഷവും നിർമിക്കുന്നതിനുള്ള ‘വിഷൻ 2030’ന് അനുസൃതമായി ഡിജിറ്റൽ പരിവർത്തനത്തിൽ കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്കുള്ളിലാണ് ഈ സംരംഭങ്ങൾ വരുന്നതെന്നും അൽ ജുബൈർ സൂചിപ്പിച്ചു.
നൽകുന്ന സേവനങ്ങളും ഡിജിറ്റൽ പരിവർത്തനവും മെച്ചപ്പെടുത്തുന്നതിലൂടെയും ഗുണഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിലൂടെയും മുനിസിപ്പാലിറ്റി നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളിലേക്ക് ഗുണഭോക്താക്കൾക്ക് പ്രവേശനം സുഗമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അൽജുബൈർ പറഞ്ഞു.
നൽകുന്ന സേവനങ്ങളും ഡിജിറ്റൽ പരിവർത്തനവും മെച്ചപ്പെടുത്തുന്നതിലൂടെയും ഗുണഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിലൂടെയും മുനിസിപ്പാലിറ്റി നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളിലേക്ക് ഗുണഭോക്താക്കൾക്ക് പ്രവേശനം സുഗമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അൽജുബൈർ പറഞ്ഞു.
നൽകുന്ന മുനിസിപ്പൽ സേവനങ്ങളിൽ ഗുണഭോക്താക്കളുടെ സംതൃപ്തി നിരക്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഇലക്ട്രോണിക് സേവനങ്ങൾ നൽകി ഡിജിറ്റൽ പരിവർത്തന മേഖലയിൽ അതിന്റെ ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ മുനിസിപ്പാലിറ്റി താൽപര്യപ്പെടുന്നുവെന്നും അൽജുബൈർ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.