കിറ്റെക്‌സ് വിവാദത്തിന് പിന്നില്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്ക നുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്കണമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് നടത്തി യ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് വ്യവ സായമന്ത്രി പി രാജീവ്. ആട്ടി പായിച്ചു എന്ന പരാമര്‍ ശം ദൗര്‍ഭാഗ്യകരമാണ്. ഇത് സമൂഹം വിലയിരുത്തട്ടെ. ഒരു തരത്തിലുള്ള പ്രതികാര നടപടിയും സ ര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സഹകരണം സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന് മേലു ള്ള കടന്നാക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കിറ്റെക്‌സ് വിവാ ദം കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്കനുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്ക ണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ സൗഹൃദാന്തരീക്ഷത്തിന് എതിരായി ഒരു തെറ്റായ നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നി ന്നും ഉണ്ടായിട്ടില്ല. പരാതികള്‍ ഇനിയും ഉണ്ടെങ്കില്‍ അവയെല്ലാം പരിശോധിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചതായും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. വ്യവസാ യികളും സംരഭകരുമായി സര്‍ക്കാരിന് മികച്ച ബന്ധമാണുള്ളത്. സംസ്ഥാനത്ത് നല്ല രീതിയില്‍ വ്യവ സായം തുടങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ട്. സര്‍ക്കാരിന് തുറന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉള്ളത്. കിറ്റെക്‌സ് വിഷയത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച് ഹൈദരാ ബാദിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ ആഞ്ഞടി ച്ചത്. തന്നെ സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി പുറത്താക്കിയെന്നും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇനി യൊരു വ്യവസായിക്കും ഉണ്ടാവരുതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു രാജീവ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.