ചെറിയ നിക്ഷേപകര്‍ പോലും കേരളം വിടുന്ന സാഹചര്യം പാടില്ല. കോടികളുടെ കണക്കല്ല മറിച്ച് നൂറു രൂപയുടെ നിക്ഷേപമായാലും അത് കേ രളത്തിന് പുറത്ത് പോകുന്നതിനോട് യോജിക്കാനാവി ല്ലെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി
കൊച്ചി : കിറ്റക്‌സ് കേരളം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കിറ്റക്‌സ് എംഡി സാബു ജേക്കബുമായി വ്യക്തിപരമായി താന്‍ ഇക്കാര്യം സം സാരിക്കുമെന്നും ഓണ്‍ലൈനില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യൂസഫ് അലി പറഞ്ഞു.
ചെറിയ നിക്ഷേപകര്‍ പോലും കേരളം വിടുന്ന സാഹചര്യം പാടില്ല. കോടികളുടെ കണക്കല്ല മറിച്ച് നൂറു രൂപയുടെ നിക്ഷേപമായാലും അത് കേ രളത്തിന് പുറത്ത് പോകുന്നതിനോട് യോജിക്കാനാ വില്ല
മലയാളി ജനതയ്ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി ലഭിക്കാന്‍ ഉതകുന്ന സാഹചര്യം ഉറപ്പാക്കണം. അ തിനായി നിക്ഷേപകരെ ഇനിയും കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഭാവി തലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് കുറച്ചു കാണരുതെന്നും യൂസ ഫലി പറയുന്നു.
ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3,500 കോടി രൂപയുടെ വന്‍കിട പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെ തമിഴ്‌നാട്, ഒഡിഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കിറ്റ ക്‌സിനു ക്ഷണം ലഭിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.