കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടി ഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാണ് കാണാതായത്.
കൊല്ലം : കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതു ണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാ ണ് കാണാതായത്. പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം ബുധനാഴ്ച വൈകിട്ട് 5.30ന് ചെറുകു
തൊഴിലാളികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. മണ്ണ് മൂടി ക്കിടന്നതിനാലും ഇടുങ്ങിയ കിണറായതിനാലും രക്ഷാ പ്ര വര്‍ത്തനം ദുഷ്‌കരമായി. പൊലീസും കുണ്ടറ, കൊല്ലം എ ന്നിവിടങ്ങളില്‍ നിന്നായി രണ്ടുവീതം ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. വായുസഞ്ചാരമില്ലാത്ത കിണ റായതിനാല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി മറ്റൊരു കിണ ര്‍ കുഴിച്ച് രാത്രി വൈ കിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരു വരും കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരി കെ കയറിയപ്പോള്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് ആറോടെ രണ്ടു അഗ്നിശമന സേനാ യൂണി റ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മ ണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചിക ളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
100 വര്‍ഷത്തിലേറെ പഴക്കമുള്ള കിണറിന് 20 തൊടിയുണ്ട്. കുറച്ച് ഭാഗം മാത്രമാണ് തൊടി ഇറക്കിയി ട്ടുള്ളത്. മറ്റ് ഭാഗം കല്ലുകെട്ടിയതാണ്. അതാണ് കൂടുതല്‍ മണ്ണിടിയാന്‍ കാരണം. കശുവണ്ടി ഫാക്ടറി തൊ ഴിലാളിയായിരുന്ന ഗിരീഷ്‌കുമാര്‍ അടുത്തിടെയാണ് ഭാര്യയുടെ സഹോദരനൊപ്പം കിണര്‍ ജോലിക്ക് പോയിത്തുടങ്ങിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.