Breaking News

കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത; സ്വദേശികൾക്ക് മാത്രമാക്കി അബുദാബി

അബുദാബി : എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
അബുദാബി സാമ്പത്തിക വികസന വകുപ്പിൽ റജിസ്റ്റർ ചെയ്തതും യുഎഇ പൗരന്മാരുടെ പൂർണ ഉടമസ്ഥതയിലിള്ളതുമാകണം ഇവ. അബുദാബി നഗരത്തിനു പുറമെ അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ കാർ വാഷ്, സർവീസ് സെന്ററുകൾ വ്യാപകമാക്കും.  അൽ മർഫ, ഗയാത്തി, ലിവ, അൽ സില, അൽഖൗ എന്നീ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. കാർ കഴുകൽ മേഖലയിൽ മലയാളികളടക്കം ജോലി ചെയ്യുന്നുണ്ട്. പുതിയ നീക്കം അനുസരിച്ച് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഏതെങ്കിലും സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു കീഴിൽ പ്രവർത്തിക്കേണ്ടിവരും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.