കുവൈത്ത് സിറ്റി: കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താൻ കുവൈത്ത് വൈദ്യുതി മന്ത്രാലയം. വേനൽക്കാലത്ത് പൂർണ്ണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിനായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമേ, ഉയർന്ന വൈദ്യുതി ലോഡുകൾ കാരണം ചില കാർഷിക, വ്യാവസായിക മേഖലകളിലെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി നിയന്ത്രിക്കാൻ നിർബന്ധിതരാകുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വൈദ്യുത സംവിധാനത്തിന്‍റെ സ്ഥിരത നിലനിർത്തുന്നതിനാണ് ഈ കട്ട് ഓഫ് നടപ്പിലാക്കുന്നത്. പവർകട്ട് മൂന്ന് മണിക്കൂറിൽ കൂടില്ലെന്നും ലോഡുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി അതോറിറ്റി വെളിപ്പെടുത്തി.
കാർഷിക മേഖലകൾ: റൗദതൈൻ – വഫ്ര – അബ്ദലി
വ്യാവസായിക മേഖലകൾ: അബ്ദുല്ല തുറമുഖം – സുബ്ഹാൻ – അൽ-റായ് – ഷുവൈഖ് വ്യാവസായിക മേഖല. വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നേക്കാവുന്ന മേഖലകൾ ഇവയാണെന്ന് മന്ത്രാലയം അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.