കനകപ്പള്ളിത്തട്ടില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാ രായ രണ്ടു യുവാക്കള്‍ മരിച്ചു. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദ യുടെയും മകന്‍ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകന്‍ മണികണഠന്‍ (18) എന്നിവരാണ് മരിച്ചത്
വെള്ളരിക്കുണ്ട്: കനകപ്പള്ളിത്തട്ടില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരാ യ രണ്ടു പേര്‍ മരിച്ചു.പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദയുടെയും മകന്‍ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകന്‍ മണികണഠന്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ യാണ് സംഭവം.
വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരേവന്ന ബൈക്കും ഏറാന്‍ചീറ്റ റോഡ് കവലയില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസമയത്ത് ചെറിയതോതില്‍ മഴപെയ്യുന്നുണ്ടായിരുന്നു. എതിരേ വന്ന വാഹനത്തെ മറികടക്കുന്നതിനിടെയില്‍ നിയന്ത്രണം വിട്ട് ബൈക്ക് ലോറിയില്‍ ഇടിക്കുക യായിരുന്നുവെന്ന് ദൃക്സാക്ഷി കള്‍ പറഞ്ഞു. തെറിച്ചുവീണ് അബോധാവസ്ഥയിലായ ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കൂലിത്തൊഴിലാളിയാണ് ഉമേഷ്. സഹോദരങ്ങള്‍: ഉണ്ണിമായ, ഉണ്ണിക്കൃഷ്ണന്‍, മനു.മാലോത്ത് കസബ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മണികണ്ഠന്‍. സഹോദരങ്ങള്‍: അനിത, അനീഷ്. വെള്ളരിക്കുണ്ട് പോലീ സ് സ്ഥലത്തി തുടര്‍നടപടികളെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.