Home

‘കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നപ്പോള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറി’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ കണ്ടിരുന്നെന്നും അ ദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെ ന്നും ഗവര്‍ണര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്.കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരു ന്നെന്നും അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. തര്‍ക്കത്തിലാണ് സംഭാഷണം അവസാനിച്ചതെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി.ദാദ്രിയില്‍ ഒരു പൊതുപരിപാടിയില്‍ സം സാരിക്കവെയാണ് മാലിക് മോദിക്കെതിരെ തുറന്നടിച്ചത്.

സമരത്തില്‍ 500 ലേറെ കര്‍ഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ ‘അവര്‍ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?’ എന്നായിരുന്നു മോദിയുടെ മറു ചോ ദ്യം. താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചതെന്നും, നിങ്ങള്‍ രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും താന്‍ മോദിയോട് പറഞ്ഞു. വാ ഗ്വാദമുണ്ടായതോടെ അമിത് ഷായെ കാണാന്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ കണ്ടു’- മേഘാലയ ഗവര്‍ണര്‍ പറഞ്ഞു.

പ്രക്ഷോഭങ്ങള്‍ അവസാനിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതിയെങ്കില്‍ അത് തെറ്റാണ്. തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുക മാത്രമാണ്. കര്‍ഷകര്‍ക്കെതിരെ അനീതിയുണ്ടായാല്‍ വീണ്ടും പ്രക്ഷോഭമുണ്ടാ കും. സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാ ക്കി.

കേന്ദ്ര സര്‍ക്കാരിന് തലവേദനയായി സത്യപാല്‍ മാലിക്

കേന്ദ്ര സര്‍ക്കാരിനെതിരെ മുമ്പും സത്യപാല്‍ മാലിക് പ്രധാനമന്ത്രിയെ വിമര്‍ശിച്ചിട്ടുണ്ട്. കര്‍ ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബിജെപി ഇനി അധികാരത്തില്‍ തിരിച്ചുവരി ല്ലെന്ന സത്യപാല്‍ മാലി കിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

നവംബറില്‍ ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ, വൈകാതെ കര്‍ഷകരുടെ ആ വശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടിവരുമെന്നായിരുന്നു വിമര്‍ശനം. ഇങ്ങനെ യൊക്കെ പറയുന്നതിനാല്‍ എപ്പോള്‍ വേണമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് വിളിപ്പിക്കാനിടയു ണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. തന്നെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിലേക്ക് നയിക്കുന്ന എന്തെങ്കിലും സംഭവിക്കാനായി ചിലര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ യുകയുണ്ടായി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.