Home

‘കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണം’;ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായപ്പെട്ടു

കൊച്ചി:കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ സ്റ്റേ ചെയ്യണമെന്ന ആവ ശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍.നഗരേഷ് അഭിപ്രായപ്പെട്ടു.ഹര്‍ജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

അനുപ് രാധാകൃഷ്ണന്‍ വരച്ച ‘കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മേളനം’എന്ന കാര്‍ട്ടൂണ്‍ രാജ്യത്തെ അ പമാനിക്കുന്നതാണന്നു ചുണ്ടിക്കാട്ടി ഹൈന്ദവീയം ഫൗണ്ടേ ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗ ണിച്ചത്. 2019-20 ലെ കാര്‍ട്ടുണ്‍ മല്‍സരത്തില്‍ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണിന് നല്‍കിയ അംഗീകാരം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ദേശദ്രോഹകരമായ കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.കേസ് ഫയലില്‍ സ്വീകരിച്ച കോടതി കേരള ലളിതകലാ അക്കാദമിക്കും കാര്‍ട്ടൂണിസ്റ്റിനും വിശദീകരണം ആവ ശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും ആവശ്യപ്പെട്ടിരുന്നു.

കാവി പുതച്ച പശുവിന്റെ തലയുള്ള സന്യാസി സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാണ് കാര്‍ട്ടൂണ്‍.കാര്‍ട്ടൂണിനെതിരെ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.