Kerala

കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണം കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇഡി പരിശോധന

തിരുവനന്തപുരത്തെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി ന്റെ(ഇഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം കേസുമായി ബന്ധപ്പെട്ടാണ് പരി ശോധന നടക്കുന്നത്.

തിരുവനന്തപുരം : തിരുവനന്തപുരത്തെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റിന്റെ(ഇഡി)പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം കേസുമായി ബന്ധ പ്പെട്ടാണ് പരിശോധന നടക്കുന്നത്. പാളയം എല്‍എംഎസ് ആസ്ഥാനത്തുള്‍പ്പെടെ ഒരേ സമയം നാലിട ങ്ങളിലാണ് പരിശോധന നടക്കുന്നത്.

സിഎസ്‌ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ ഗുരുതര ആരോപണ ങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഡിയുടെ പരി ശോധന. മെഡിക്കല്‍ കോളജിലെ സീറ്റ് കോഴയുടെ പേരില്‍ സിഎസ്‌ഐ ദക്ഷിണ കേരളാ മഹായിട വകയില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.കോഴ ഇടപാടില്‍ മുന്‍ ഡയറ ക്ടര്‍ ഡോ.ബന്നറ്റ് എബ്രഹാം,മുന്‍ കണ്‍ട്രോളര്‍ പി.തങ്കരാജ് മുന്‍ പ്രിന്‍സിപ്പല്‍ പി.മധുസൂദനന്‍ എന്നിവര്‍ക്കെതിരെ നിലവില്‍ കേസുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.